Thursday 1 January 2015

വിദ്യാഭ്യാസക്കച്ചവടം സർവീസ് ടാക്സിന് അതീതമൊ?

                                                                       
                                                             വിദ്യഭ്യാസത്തിനു കരം ചുമത്തുന്നതു വിജ്ഞാനത്തിനു കരം ചുമത്തുന്നതിനു തുല്യമാണെന്നും, ഇത് അധാർമികമാണെന്നും, സ്വാശ്രയ പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ ഫെഡറേഷൻ പ്രസിഡന്റും, SCMS കോളജുകളുടെ ഉടമസ്തനുമായ ഡോ.ജി.പി എസ്.നായർ.സെൻട്ര്ൽ എക്സൈസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന്  സർവീസ് ടാക്സ് ഈടാക്കാൻ ശ്രമിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്നും നായർ പറഞ്ഞു.
                                                              വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ, കാന്റീൻ എന്നിവയിൽ നിന്നുള്ള വരുമാനത്തിനാണ് സർവീസ് ടാക്സ് ഈടാക്കാൻ നടപടി തുടങ്ങിയത്.ഇന്നു കേരളത്തിൽ വേഗം വളരുന്ന രണ്ടു വ്യവസായങ്ങളാണ് വിദ്യാഭ്യാസവും, ആശുപത്രികളും.മറ്റെല്ലാ വ്യവസായങ്ങൾക്കും, സേവനങ്ങൾക്കും സർവീസ് ടാക്സ് ഈടാക്കുമ്പോൾ  ഈ രണ്ടു വ്യവസായങ്ങളെ മാത്രം എന്തിന് ഒഴിവാക്കണം? മറ്റു സേവനങ്ങൾക്ക് വ്യക്തമായ നിരക്കുകൾ ഉള്ളപ്പോൾ നിയത്രണങ്ങൾക്ക് അതീതമായ ഈ രണ്ടു കച്ചവടങ്ങളിലും കണക്കിലും, കണക്കിൽ പെടാതെയും മറിയുന്നതു കോടികളാണ്. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ MD സീറ്റിന്റെ കോഴ തുടങ്ങുന്നത് ഒന്നേമുക്കാൽ കോടി രൂപയിലാണത്രെ.എറണാകുളത്ത് നിരവാധി CBSE സ്കൂളുകളുള്ള  
മാനെജ്മെന്റിന്റെ ഒരു സ്കൂളിൽ മാത്രം LKG ക്ക് 50കുട്ടികൾ വീതമുള്ള 6 ഡിവിഷനുകളുണ്ട്. ഒരു കുട്ടിയിൽ നിന്നും പ്രവേശനത്തിനു 40000 രൂപ വാങ്ങുന്ന മാനെജ്മെന്റിന് ഒരു സ്കൂളിൽ നിന്നു മാത്രം അഡ്മിഷനു കിട്ടുന്നത് 1കോടി 20 ലക്ഷം രൂപ .
                                                            തുച്ഛമായ ശമ്പളം നൽകുന്ന സ്വാശ്രയ കോളജുകളിൽ യോഗ്യതയുള്ള അധ്യാപകർ കുറവാണ്.കുറഞ്ഞ വേതനം സർക്കാർ നിജപ്പെടുത്തുകയും,ശമ്പളം ബാങ്ക് അക്കൗണ്ടിലേക്കു നൽകണമെന്നു നിയമം കൊണ്ടു  വരുകയും ചെയ്യുമ്പോൾ അതു നേരിടാനയി അധ്യാപകരുടെ കൈയിൽ നിന്നും ബ്ലാങ്ക് ചെക്കുകൾ സ്കൂളുകൾ മുൻകൂർ വാങ്ങി വയ്ക്കുന്നു.
                                                            സ്വാശ്രയ കോളജുകളുടെ അംഗീകാരം പുതുക്കാൻ കേന്ദ്ര കൗൺസിലുകൾ പരിശോധനക്കു വരുമ്പോൾ ദിവസക്കൂലിക്ക് അധ്യാപകരെ 
വാടകക്കെടുക്കുന്നവരാണ് കേരളത്തിലെ മെഡിക്കൽ-എൻജനീയറിങ് കോളജുകൾ.കാശു വാങ്ങി അംഗീകാരം നൽകാൻ തയ്യാറായിട്ടാണ് പരിശോധകർ വരുന്നതും,
                                                           ഈ മേഖലകളിൽ ശക്തമായ നടപടികൾക്ക് സർക്കാർ തയ്യാറല്ല.രാഷ്ട്രീയ നേതൃത്വത്തേയും, ഉദ്യോഗസ്തരേയും തൃപ്തിപ്പെടുത്താൻ ഈ വ്യവസായികൾ സമർധരാണ്.നിസ്സഹായരായ ജനം എല്ലാം സഹിക്കുന്നു. എറണാകുളത്ത് ഒരു മുൻ കന്യ്യാസ്ത്രി നടത്തുന്ന സ്കൂളിൽ മാനെജ്മെന്റിനെ വിമർശിച്ച PTA പിരിച്ചു വിട്ടുകൊണ്ടാണ്  പ്രതിഷേധത്തെ നേരിട്ടത്.
                                                            കോടതിയെ സമീപിക്കാൻ ഫെഡറേഷന് അവകാശമുണ്ട്. എന്നാൽ വിജ്ഞാനമാണ് തങ്ങൾ നൽകുന്നതെന്ന നായരുടെ പ്രസ്താവനയിലെ പരാമർശം അംഗീകരിക്കാനാവില്ല.