Monday 16 April 2018

വീണൂടയുന്ന വിഗ്രഹങ്ങള്‍


     

1980കളില്‍ ദൂരദര്‍ശന്‍റെ  നാളുകളില്‍ മിനി സ്ക്രീനില്‍ നിറ  സാന്നിധ്യമായിരുന്ന ഹിന്ദി നടന്‍ അശോക് കുമാറിനെക്കുറിച്ച് പ്രൊഫ.കൃഷ്ണന്‍നായര്‍ എഴുതി. "വയസായാല്‍ എല്ലാവരും
ഒന്ന് ഒതുങ്ങണം. യുവാവ് ആയിരുന്നപ്പോള്‍ ആരാധനയോടെ നോക്കിയിരുന്ന നടനെ  ഇന്ന് വായ്പ്പുപണ്ണൂമായി സ്ക്രീനില്‍  കാണുമ്പോള്‍ അറപ്പ് തോന്നും"
                        ചിത്രത്തിലെ വൃദ്ധന്‍ ഇന്നു കാശിനായി കാണിക്കുന്ന ഗോഷ്ടികള്‍ കാണുമ്പോള്‍ കൃഷ്ണന്‍ നായരുടെ വാക്കുകള്‍ ഓര്‍മ വരുന്നു. നമ്മുടെ താരങ്ങളും ഇക്കാര്യത്തില്‍ പിന്നോട്ടല്ല.
ഡോക്ടര്‍, കലൈഞ്ജര്‍, ഭരത്, പദ്മശ്രി, ലഫ്ടനന്റ്റ് കേണല്‍ മോഹന്‍ലാല്‍ സ്വര്‍ണക്കടക്കാരന്‍റെ അംബാസഡര്‍ ആയെത്തി രാവിലെ പറയും സ്വര്‍ണം വാങ്ങാന്‍. "beauty means quality".
ഉച്ചക്ക് വട്ടിപ്പലിശക്കാരന്‍റെ പരസ്യത്തില്‍ പറയും വാങ്ങിയ സ്വര്‍ണം പണയം വയ്ക്കാന്‍. "സ്വര്‍ണം വീട്ടില് വച്ചിട്ടെന്തിന്".മൂവന്തിക്ക്‌ കള്ളുകമ്പനിയുടെ  അംബാസഡര്‍ ആയി അയാള്‍
ചോദിക്കും "വൈകിട്ടെന്താ പരിപാടി" - എന്‍റെ ബ്രാന്റ് തന്നെ വാങ്ങി അടിക്കാനാന്ണ്   ആഹ്വാനം".നാടെങ്ങും കടകള്‍ തുറന്ന് നാടുകാരെ പറ്റിച്ചു മുങ്ങിയ അവത്താര്‍ ഗോള്‍ ഡി ന് എല്ലാ ഒത്താശയും
ചെയ്തത് മെഗസ്ടാര്‍ എന്ന് അറിയപ്പെടുന്ന മഹാന്‍ ആയിരുന്നു.ഉദ്ഘാടനത്ത്തിനും,സമ്മേളനത്തിനും,കല്യാണത്തിനും,ചാവടിയന്തിരത്തിനും പങ്കെടുക്കുന്നതിനും,അവാര്‍ഡ് വാങ്ങുന്നതിന്
പോലും ഇവര്‍ കണക്കു പറഞ്ഞ് കാശു വാങ്ങും. പൊതുജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനായി നടത്തുന്ന ചില്ലറ ദാനധര്‍മങ്ങള്‍ കുഴലു ത്തുകാരായ പത്രക്കാരേയും,ചാനലുകാരേയും
വിളിച്ച് ഇവര്‍ വിദഗ്ധമായി വിപണനം ചെയ്യും.
                       ഒരുവനെതിരെ ആനക്കൊമ്പും,മൃഗങ്ങളുടെ മെമ്മരബിലിയകളും സുക്ഷിച്ചതിനു കേസുന്റ്റ് .മറ്റൊരുവന്‍ കായല്‍ കൈയേറി നിര്‍മിച്ച മതിലും,ബോട്ട് ജട്ടിയും കൊച്ചി കോര്‍പറേഷന്‍
ഈയിടെ പൊളിച്ചു നീക്കി. ഇവര്‍ വാങ്ങുന്ന ആഡംബര കാറുകള്‍ എല്ലാം നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ ആയിരുന്നു രെജിസ്ടര്‍ ചെയ്തിരുന്നത്. അതിലോരുവന്‍ നെറ്റിയില്‍
വരച്ച കുറിയുടെ വലിപ്പത്താല്‍ എംപി ആയവന്‍ ആണെന്നോര്‍ക്കണം.ഒരു ഉളുപ്പും കൂടാതെ സ്വന്തം പ്രവര്‍ത്തിയെ അയാള്‍ ഇന്നും ന്യായികരിക്കുന്നു.  ജനപ്രിയ നായകന്‍റെ
ചരിത്രം തങ്ക ലിപികളില്‍ എഴുതപ്പെട്ടു കഴിഞ്ഞു.ഇഒവരെയൊക്കെ സ്യൂപ്പര്‍ സ്റ്റാര്‍,മെഗസ്ടാര്‍, ഏട്ടന്‍, ഇക്ക,ഉപ്പ,ഉപ്പൂപ്പ എന്നു വിളിച്ച് കോള്‍മയിര്‍ കൊണ്ട് വലാട്ടികള്‍ ആയി കുറെ വിഡ്ഢികളും.
                   അനുഗ്രഹീത നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ വാക്കുകള്‍ ഓര്‍മിക്കുന്നു. "We should redefine our national heroes. Film stars and crickers are no heroes". ഒരുവന്‍റെ
കാലില്‍ പുരണ്ട ചെളിയുടെ അളവു നോക്കി വേണം അവന്‍റെ മഹത്വം നിര്‍ണയിക്കാന്‍ എന്നു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകളും പ്രസക്തം. (ഇര്‍ഫാന്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു)





  

Sunday 15 April 2018

VISHU

"വടക്കിനി തളത്തില്‍ മേടപ്പുലരിയില്‍
കണി കണ്ടു കണ്ണു തുറന്നപ്പോള്‍ ---------

വിഷു ആശംസകള്‍
                                           മാത്യു പോല്‍