Saturday 24 February 2018

എന്‍റെ വസ്ത്രങ്ങള്‍ അവര്‍ ഉരിഞ്ഞെടുത്തു, എന്‍റെ മേലങ്കിക്കായ് അവര്‍ ചിട്ടിയിട്ടു.

സാംസ്കാരിക നായന്മാരും,രാശ്ട്രീയക്കോമരങ്ങളും,താര രാജാക്കന്മാരും,രാജകുമാരിമാരും പ്രസ്താവനകളുമായി എത്തിയിരിക്കുന്നു.
"അവന്‍ എന്‍റെ അനുജനാണ്, അപ്പനാണ്, അമ്മായി അപ്പനാണ്" എന്നൊക്കെ സുപ്പര്‍ സ്ടാറുകള്‍ 
അവത്താര്‍ ഗോള്‍ഡിന്റെ, മണപ്പുറം ഫിനാന്‍സിന്റെ, മുത്തുട്ടിന്റെ ബ്രാന്‍ഡ് അമ്പാസ്സഡര്‍മാരായി ഇവര്‍ ആദിവാസികളെ ഒരുപാടു സേവിച്ച്ചവരല്ലേ?
മഹാകവേ പ്രണാമം
അങ് 1978ല്‍ പാടിയത് ഇന്നും പ്രസക്തം
നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.
- - - - - - - -
എവിടെ ഞങ്ങടെ കരിപുരണ്ടു മെലിഞ്ഞ പൈതങ്ങള്‍?
അവര്‍ക്ക് അന്നമെവിടെ?നാണമെവിടെ?
അന്തി കൂടാന്‍ ചേ ക്കെവിടെ?
അന്തിവെട്ട തിരികൊളുത്താന്‍
എണ്ണയെവിടെ?
- - - - - -