Tuesday 22 December 2015

യുവര്‍ ഓണര്‍, ജയരാജന്‍ പറഞ്ഞത് ശരിയാണെന്ന്‍ തോന്നുന്നു.

 
                       ഇഷ്ടപ്പെടാത്ത കോടതി വിധിക്കെതിരെ എം വി ജയരാജന്‍ നടത്തിയ പരാമര്‍ശവും, ക്ഷമ പറയാന്‍ മടിച്ച ജയരാജനെ കോടതി ജയിലിലടച്ചതും,ആരും മറന്നിട്ടുണ്ടാവുകയില്ല. ജയരാജന്‍റെ പരാമര്‍ശം അനുചിതവും,അസഭ്യവും ആണെന്നു കരുതിയവര്‍ പോലും മറിച്ചു ചിന്തിക്കാന്‍ ഇടയാക്കുന്ന പ്രവൃത്തികള്‍ നമ്മുടെ ജഡ്ജിമാര്‍ ചെയ്യാറുണ്ട്ട്.
                       ഡിസ.13 ഞായറാഴ്ച തൃപ്പൂണിത്തുറ പൂര്ണത്രയീശ്വര ക്ഷേത്രത്തില്‍ തൊഴാനെത്തിയ കേരള ഹൈക്കോടതിയിലെ ജഡ്ജി പി ഡി രാജന്‍ ക്ഷേത്രത്തില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരോട് ക്ഷേത്രത്തിലെ ക്ലിനിക്കില്‍ ജോലി ചെയ്യുകയായിരുന്ന ലേഡി ഡോക്ടറെ വിളിച്ചു കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. സാധാരണ വേഷത്തില്‍ എത്തിയ ജഡ്ജിയെ മനസ്സിലാകാതിരുന്ന പോലീസുകാര്‍ "ചേട്ടന്‍ തന്നെ പോയി വിളിച്ചോളൂ"  എന്നു പറഞ്ഞു. ഡോക്ടര്‍ ജഡ്ജിയുടെ ഭാര്യ ആയിരുന്നു. അടുത്ത ദിവസം കോടതിയില്‍ വിളിച്ചു വരുത്തിയ രണ്ടു പൊലീസുകാരെയും,കാലത്ത് പത്തു മണി മുതല്‍ മൂന്നു മണി വരെ ജഡ്ജി കോടതിയില്‍ നിര്‍ത്തുകയും,പൊലീസുകാരുടെ കടമകള്‍ നിന്ന് കൊണ്ട്ട് പകര്‍ത്തി എഴുതിക്കുകയും ചെയ്തു. പൊലീസ് കമ്മീഷണറെ ജഡ്ജി ചേംബറില്‍ വിളിച്ചു വരുത്തി . ജട്ജിയുടെ നടപടിയില്‍ എതിര്‍പ്പുള്ള പൊലീസ് അസോസിയേഷന്‍ രാഷ്ട്രപതിക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാഹ്യ ഇടപെടലിലൂടെ പരാതിക്കാരെ പിന്തിരിപ്പിക്കാറാണ് പതിവ്.
               അധികാര ശ്രോത സുകളോട്  എന്നും വിധേയത്വം പുലര്‍ത്തുന്ന മലയാളം പത്രങ്ങള്‍  വാര്‍ത്ത പുര്‍ണ രുപത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ല.  
                കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് എറണാകുളം പലാരിവട്ടത്ത് ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിനു സൈഡ് കൊടുക്കാന്‍ വൈകിയ ഒരു യുവാവിനെ വാഹനത്തില്‍ നിന്നിറങ്ങിയ ആള്‍ മര്‍ദിച്ചു. മര്‍ദിച്ച ആള്‍ ഹൈക്കോടതി ജഡ്ജി ആണെന്നും അയാള്‍ക്ക്‌ എതിരെ നടപടി വേണമെന്നും  ആവശ്യപ്പെട്ട യുവാവിനെ അനുനയിപ്പിച്ച് പരാതി പിന്‍വലിച്ചു.
                 പണവും, അധികാരവും ഉള്ളവന്‍ മേലാളനും, ജനം അധമനും ആണെന്ന വിചാരം നമ്മുടെ ജഡ്ജിമാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രിയ 
നേതാക്കന്മാര്‍ക്കും, മത നേതൃത്വത്തിനും ഉണ്ട്ട് . പബ്ലിക് റിലേഷന്‍സ് ഡിറക്ടര്‍ ആയിരുന്ന ശ്രി തോട്ടം രാജശേഖരന്‍ ഒരു മന്ത്രിക്ക് ആദരണിയനായ 
സുഹൃത്തേ എന്ന്‍ അഭിസംബോധന ചെയ്ത് ഒരു ഇന്വിറ്റേഷന്‍ അയച്ചു കൊടുത്തു. കത്ത് കിട്ടിയ മന്ത്രി രാജശേഖരനെ വിളിച്ച് ആക്രോശിച്ചു "ഞാന്‍ 
തന്‍റെ സുഹൃത്തൊന്നുമല്ല'.     
                       "ഞാന്‍ ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഓന്‍ വീട്ടിലിരുന്നേനെ"  എന്നാണ് ഡി ജി പി ജേകബ് തോമസിനെക്കുറിച്ച് മാലിന്യ മന്ത്രി അലി 
ഡിസ.  17ന് നിയമസഭയില്‍ പറഞ്ഞത്. ആ ദുര്‍ഗതി നമുക്ക് ഉണ്ടാകാതിരിക്കട്ടെ.
                    അഭ്യന്തര മന്ത്രി ചെന്നിത്തലയെ എഴുന്നേറ്റ് നിന്ന് വണങ്ങാതിരുന്ന ഋഷിരാജ് സിംഗിനെതിരെ കര്‍ശനമായ നടപടി വേണമെന്ന്‍ജുലൈ  13ന് 
ചേര്‍ന്ന യു ഡി എഫ് പാര്‍ലമെണ്ടറി പാര്‍ട്ടി  യോഗത്തില്‍  എം എല്‍ എ മാര്‍ ഏക സ്വരത്തില്‍ ആവശ്യപ്പെട്ടു. റോമന്‍ പടയാളികള്‍ ഉന്നത ശ്രേണിയിലുള്ള ഓഫീസര്‍മാരുടെ അടുത്തേയ്ക്ക് ചെല്ലുമ്പോള്‍ വലതു കൈയില്‍ ആയുധമില്ല എന്ന് ഉറപ്പാക്കാന്‍ കൈ തുറന്ന്‍ ഉയര്‍ത്തിക്കാണിക്കുന്ന പതിവ് ആചാരമായി ഉണ്ടായ സല്യൂട് പരിഷ്കൃത രാജ്യങ്ങള്‍ ഫേസ് ഔട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നു.
             എ കെ ആന്ടണി മുഖ്യ മന്ത്രി ആയിരുന്നപ്പോഴുണ്ടായ ഒരു നടപടി ഇതോടു ചേര്‍ത്തു വായിക്കാം. 2000 ജനുവരി 31ന് മൂന്നാര് ഗസ്റ്റ് ഹൌസില്‍ 
ആയിരുന്നു സംഭവം. പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രി എം എ കുട്ടപ്പന്‍ മുറിയില്‍ ഇരിക്കവെ നാലു പേര്‍ മുറിയിലേക്കു കടന്നു വന്നു. ഇവരില്‍ ഒരാള്‍ 
ഖദര്‍ ധാരിയായിരുന്നു. അദ്ദേഹത്തെ കണ്ടയുടന്‍ മന്ത്രി എഴുന്നേറ്റ് കൈ കൊടുത്തു. എന്നാല്‍ ഖദര്‍ ധാരിയായ രാജശേഖരന്‍നായര്‍ താന്‍ പബ്ലിക് 
റിലേഷന്‍സ് വകുപ്പിലെ ഡപൂട്ടി ഡയരക്ടര്‍ ആണെന്ന്‍ പരിചയപ്പെടുത്തിയതോടെയാണ്‍ പ്രശ്നങ്ങളുടെ തുടക്കം.ഉദ്യോഗസ്ഥന്‍റെ പെരുമാറ്റത്തെക്കുറിച്ച് കുട്ടപ്പന്‍മന്ത്രി പി ആര്‍ ഡി മന്ത്രി എം എം ഹസന്ജിക്ക് പരാതി നല്‍കി.തുടര്‍ന്ന്‍ ഹസ്തദാനത്തിനെന്നു തോന്നിക്കും വിധം കൈ നീട്ടി മന്ത്രിപുംഗവന്‍റ്റെ മുന്നില്‍ നിന്നു എന്ന കാരണം കാട്ടി രാജശേഖരനെ ഹസന്‍ മന്ത്രി സസ്പെന്‍റ് ചെയ്തു. 36 വര്‍ഷത്തെ സേവനത്തിനു ശേഷം മേയ് 31ന് വിരമിക്കാനിരുന്ന ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷന്‍ റദ്ദാക്കണം എന്ന്‍ മുഖ്യമന്ത്രി ആന്ടണിയോട് അഭ്യര്ഥിച്ചെങ്കിലും നടപടി ഉണ്ടായില്ല. അവസാനം അദ്ദേഹം 
ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 30നു മുന്പ് തീരുമാനം എടുക്കണമെന്ന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടപ്പന്‍ കരുതിയത് ഖദര്‍ ധാരി തന്‍റെ 
പാര്‍ട്ടിയുടെ ലോക്കല്‍ നേതാവാണെന്നായിരുന്നു.