Friday 29 December 2017

I salute Parvathi

സ്വന്തം അഭിപ്രായം പറയാന്‍ പാര്‍വതിയ്ക്കും അവകാശം ഉണ്ട്. അവരുടെ പ്രവര്‍ത്തന മേഖലയെക്കുറിച്ച് ആകുമ്പോള്‍ ആ അഭിപ്രായത്തിന് ആധികാരികത കൂടുതലാണ്. മറ്റേതൊരു
തൊഴിലും പോലെ സിനിമ അഭിനയവും ഒരു തൊഴില്‍ തന്നെ. താരപ്രഭയില്‍ ലഭിക്കുന്ന ഗ്ലാമറും, സാമാന്യ ജനത്തിനു താരങ്ങളോടുള്ള പരവശമായ അഭിനിവേശവും, മുതലെടുത്ത്‌
എല്ലാ വ്യവഹാരങ്ങളും കാശാക്കി മാറ്റാന്‍ വിരുതന്മാരാണ് നമ്മുടെ താരങ്ങള്‍. ഒരു കടയുടെ ഉദ്ഘാടനത്തിനോ,ഒരു സംഘടനയുടെ യോഗത്തിനോ വിളിച്ചാല്‍ അവര്‍ വില പേശി
കുലി ഉറപ്പിക്കും. തുക മുന്കൂറായി ലഭിച്ചാലേ അവര്‍ ആ പരിപാടിയില്‍ പങ്കെടുക്കുകയുള്ളു.
                                            ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇടയ്ക്ക് നടത്തുന്ന ചില്ലറ ജിവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചൊല്പടിയില്‍ ഉള്ള മീഡിയയുടെ സഹായത്തോടെ വിദഗ്ധമായി
വിപണനം ചെയ്ത് കരുണാമയന്മാരായി  ചമയുന്നു താരങ്ങള്‍.
                                  സക്കറിയയുടെ "ഭാസ്കര പട്ടേലരും എന്‍റെ ജിവിതവും" എന്ന കഥയിലെ വിധേയന്‍ തൊമ്മിയെപ്പോലെ താരങ്ങളെ പോതിഞ്ഞ് അവരെ ഇക്ക, ഉപ്പ, ഏട്ടന്‍, സര്‍ എന്നൊക്കെ
വിളിച്ച് അവരുടെ കടാക്ഷവും,സ്പര്‍ശവും കൊതിച്ചു നടക്കുന്ന കാലു നക്കികളായ ആരാധകര്‍ എന്ന  കൃമികളെ കണ്ട് നടീ നടന്മാര് അവര്‍ക്കില്ലാത്ത പലതും ഉണ്ടെന്നു ധരിച്ചു പോകുന്നു.
മെഗസ്ടാര്‍,സ്യൂപ്പര്‍ സ്റ്റാര്‍, ജനപ്രിയ നായകന്‍ എന്നൊക്കെ  വിശേഷണങ്ങള്‍ ചേര്‍ത്തു വിളിച്ച് ആരാധനയുടെ മായികതക്കു മാറ്റു കൂട്ടി കുഴലുത്തുകാരായ പത്രക്കാര്‍ ഊതി വീര്പ്പിക്കപ്പെട്ട
അവരുടെ ഇമേജ് ഒന്നുകൂടി വിജ്ജ്രുംപിതം ആക്കുന്നു. എരുമ കരയും പോലെ പാട്ടുപാടുന്ന ഒരു സ്യുപ്പര്‍ സ്റ്റാര്‍ സര്‍ക്കാരിന്‍റെ ഒരു കോടിയുടെ ചെക്ക് വാങ്ങി  നടത്തിയ ലാലിസം
പൊളിയുന്നതും, ജനപ്രിയ നായകന്‍ ജയിലഴിക്കുള്ളിലാകുന്നതും നമ്മള്‍ കണ്ടു.
                         യുക്തിരഹിതമായ ഈ സമീപനം ഇന്ത്യയില്‍ ഒഴികെ ലോകത്ത് ഒരു പരിഷ്കൃത ജനപഥങ്ങളിലും കാണില്ലെന്ന് ഓര്‍ക്കണം. ഈ താരക്കോമരങ്ങളെയും, ആരാധകപ്പരിഷകളെയും
നിലക്കൂ നിര്‍ത്തണം. 

No comments:

Post a Comment