Thursday 11 January 2018

പിതാവേ ഇവരോടൂ ക്ഷമിക്കേണമേ

ഒരുവന്‍ യാത്ര പുറപ്പെടുന്നതിനു മുന്പ് ഭൃത്യന്മാരെ വിളിച്ച് തന്‍റെ സമ്പത്ത് അവരെ ഭരമേല്പ്പിചതൂ പോലെയാണ് സ്വര്‍ഗരാജ്യം. അവന്‍ ഒരോരുത്തന്റെയും കഴിവ് അനുസരിച്ച് ഒരുവന്
അഞ്ചു താലന്തും,മറ്റൊരുവന് രണ്ടും, വേറൊരുവന് ഒന്നും കൊടുത്ത ശേഷം യാത്ര പുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തു കുടി സമ്പാദിച്ചു.
രണ്ടു താലന്തു കിട്ടിയവനും രണ്ടു കുടി സമ്പാദിച്ചു. എന്നാല്‍ ഒരു താലന്തു കിട്ടിയവന്‍ പോയി നിലം കുഴിച്ച് യജമാനന്‍റെ പണം മറച്ചു വെച്ചു. ഏറെക്കാലത്തിനു ശേഷം ആ ഭ്രുത്യന്മാരുടെ
യജമാനന്‍ വന്ന് അവരുടെ കണക്കു തീര്ത്തു. അഞ്ചു താലന്തു കിട്ടിയവന്‍ വന്ന് അഞ്ചു കുടി സമര്‍പ്പിച്ച് യജമാനനെ നീ എനിക്ക് അഞ്ചു തലന്താണല്ലോ നല്‍കിയത് ഇതാ ഞാന്‍ അഞ്ചു
കുടി സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. യജമാനന്‍ പറഞ്ഞു കൊള്ളാം നല്ലവനും വിശ്വസ്തനുമായ ഭൃത്യ അല്പകാര്യങ്ങളില്‍ വിശ്വസ്തന്‍ ആയിരുന്നതിനാല്‍ അനേക കാര്യങ്ങള്‍
നിന്നെ ഞാന്‍ ഭരമേല്‍പ്പിക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്ക് നീ പ്രവേശിക്കുക. രണ്ടു താലന്തു കിട്ടിയവനും വന്നു പറഞ്ഞു. യജമാനനെ നീയെനിക്കു രണ്ടു താലന്താണല്ലോ
തന്നത്. ഇതാ ഞാന്‍ രണ്ടു കുടി സമ്പാദിച്ചിരിക്കുന്നു. യജമാനന്‍ പറഞ്ഞു. കൊള്ളാം നല്ലവനും, വിശ്വസ്തനുമായ ഭ്രുത്യ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പ്പിക്കും. നിന്‍റെ യജമാനന്‍റെ
സന്തോഷത്തിലേക്ക് നീ പ്രവേശിക്കുക. ഒരു താലന്തു കിട്ടിയവന്‍ വന്നു പറഞ്ഞു. യജമാനനെ നീ വിതക്കാത്തിടത്തൂ നിന്നു കൊയ്യുകയും, വിതറാത്തിടത്തു നിന്നു ശേഖരിക്കുകയും
ചെയ്യുന്ന കഠിന ഹൃദയനാണന്നു ഞാന്‍ മനസ്സിലാക്കി. അതിനാല്‍ ഞാന്‍ ഭയപ്പെട്ട് നിന്‍റെ താലന്ത് മണ്ണില്‍ മറച്ചു വെച്ചു.ഇതാ നിന്റെത് എടുത്തു കൊള്ളുക. യജമാനന്‍ പറഞ്ഞു
ദുഷ്ടനും, മടിയനുമായ ഭൃത്യ ഞാന്‍ വിതക്കാത്തിടത്തൂ നിന്നു കൊയ്യുന്നവനും, വിതറാത്തിടത്തു നിന്നു ശേഖരിക്കുന്നവനും ആണെന്ന് നീ മനസ്സിലാക്കിയിരുന്നല്ലോ, എന്‍റെ നാണയം
നീ പണ വ്യാപാരികളുടെ പക്കല്‍ നിക്ഷേപിക്കേണ്ടതായിരുന്നു. ഞാന്‍ വന്ന് എന്‍റെ പണം പലിശ സഹിതം വാങ്ങുമായിരുന്നു. ആ താലന്ത് അവനില്‍നിന്ന്‍ എടുത്ത് പത്തു താലന്ത്
ഉള്ളവനു കൊടുക്കുക. ഉള്ളവനു നല്‍കപ്പെടും, അവനു സമൃദ്ധി ഉണടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതു പോലും എടുക്കപ്പെടും.പ്രയോജനമില്ലാത്ത ആ ഭൃത്യനെ
പുറത്ത് അന്ധകാരത്തിലേക്ക് തള്ളിക്കളയുക.അവിടെ വിലാപവും, പല്ലുകടിയു ആയിരിക്കും.
മത്തായി xv 14 - 30
ഈ ഭ്രുത്യന്മാരില്‍ ആരുടെ ഗണത്തില്‍ പെടുത്താം മാര്‍ ആലഞ്ചേരിയെ.നുറ്റാന്ടുകളായി നമ്മുടെ പൂര്‍വികര്‍ പിരിവെടുത്തും,പിടിയരി പിരിച്ചും സമ്പാദിച്ച സ്ഥാവര സ്വത്തുക്കള്‍
അദ്ദേഹം ക്രയവിക്രയം ചെയ്ത രീതി നോക്കുക. ആലഞ്ചേരിയെപ്പോലുള്ള അജപാലകരുടെ കൈകളില്‍ കുഞ്ഞാടുകളുടെ ആത്മാക്കള്‍ എത്ര അരക്ഷിതര്‍ ആയിരിക്കും.
രണ്ടായിരം വര്‍ഷത്തെ പാരമ്പര്യം പറഞ്ഞു ഞെളിഞ്ഞു നടന്ന നമ്മളെ പരിഹാസ്യരും, നാലാംകിട ടി വി ആങ്കര്മാര്‍ക്ക് തട്ടാനുള്ള ചെണ്ടയും ആക്കിയില്ലേ അദ്ദേഹം.
ഒരു മരമണ്ടന്‍ പോലും ചെയ്യാനിടയില്ലാത്ത്ത ഈ വ്യവഹാരം എത്ര വിശുദ്ധന്‍ ആയാലും അദ്ദേഹം ഈ സ്ഥാനത്തിനു യോഗ്യനല്ല എന്നു തെളിയിക്കുന്നു. അല്മായര്‍ക്ക് സഭാ ഭരണത്തില്‍ പങ്കാളിത്തം,
ഉറപ്പാക്കുകയും, സഭാ നേതൃത്വം ജനാധിപത്യവല്‍ക്കരിക്കുകയും വേണം. പള്ളി മേടകളില്‍ ചുറ്റി നടക്കുന്ന ദല്ലാളൂകളെ ചാട്ടവാര്‍ അടിച്ചു പുറത്താകണം.

www.mathewpaulvayalil.blogspot.in

No comments:

Post a Comment